Skip to main content

താല്‍ക്കാലിക നിയമനം

 

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനമാണ്. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 16ന് രാവിലെ 10ന് വകുപ്പ് തലവന്‍ മുന്‍പാകെ അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 04912572640

date