Skip to main content

നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

മലപ്പുറം താനൂര്‍ തൂവല്‍തീരം ബീച്ചില്‍ 2023 ല്‍ ഉണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രഗല്‍ഭ വ്യക്തികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ തേടുന്നു. അഭിപ്രായങ്ങള്‍ ഓഫീസ് ഓഫ് ജസ്റ്റിസ് വി.കെ മോഹനന്‍, കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി, കൊച്ചി - 682031 എന്ന വിലാസത്തില്‍ അയക്കാം. കൂടാതെ ഒക്ടോബര്‍ 14 ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date