പരിശീലന പരിപാടിക്ക് തുടക്കമായി
കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ്, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും കണ്ണൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ നടത്തുന്ന ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പരിശീലന പരിപാടിക്ക് തുടക്കമായി. കണ്ണൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് അജിമോന് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യ സംസ്കരണ മേഖലയില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ പോകുന്ന മുപ്പത് പേരാണ് ഇരുപത് ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
കണ്ണൂര്‍ ഉപജില്ല വ്യവസായ ഓഫീസര്‍ ആര്.കെ സ്മിത അധ്യക്ഷയായി. കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് സി അബ്ദുള്‍ കരീം, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ പി.ആര് രാജീവ്, ഐ എല്‍ ഒ മാസ്റ്റര്‍ ട്രെയിനര്‍ ഐസക് സിംഗ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments