ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട് വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഐടിഐയില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഈഴവ സംവരണ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 22ന് രാവിലെ 10ന് ഐടിഐയില്‍ നടക്കും. യോഗ്യത- ബി.വോക്/എഐസിടി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ്/യുജിസി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/ ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എഐസിടിഇ അംഗീകൃത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ ഡിജിടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ട് വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍ 'ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍' ട്രേഡില്‍ എന്‍ടിസി/എന്‍എസി പാസായതും മൂന്ന് വര്‍ഷത്തെ പരിചയവും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവണം. ഫോണ്‍: 9746715651.
- Log in to post comments