Skip to main content

പൊതുജന സേവന ഗുണനിലവാരം ഉയർത്താൻ ജില്ലയിലെ 26 കുടുംബശ്രീ സി.ഡി.എസുകൾക്ക് ഐ.എസ്ഒ. അംഗീകാരം 

 

 

 ജില്ലയിലെ 26 കുടുംബശ്രീ സിഡിഎസുകൾക്ക് ഉയർന്ന ഗുണനിലവാര അംഗീകാരമായ ഐഎസ് ഓ സർട്ടിഫിക്കേഷന്‍. പൊതുജന സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ യുടെ ത്രിതല സംഘടന സംവിധാനത്തിലെ ഏറ്റവും മേൽതട്ടായ സിഡിഎസ് ഓഫീസുകളെ ഐ എസ് ഒ നിലവാരത്തിലേക്ക് ഉയർത്തിയത് . സംസ്ഥാനത്ത് ആകെ 607 സിഡിഎസ്സുകളെയാണ് ഐഎസ് ഗുണനിലവാരത്തിലേക്ക് ഉയർത്തിയത്.ഇതിന്റെ ഭാഗമായി ജില്ലയിലെ 26 സിഡിഎസ് കളെ ഘട്ടം ഘട്ടമായി തിരഞ്ഞെടുക്കുകയും കൺസൾട്ടൻസി ഏജൻസി ആയി കിലയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഐ എസ് ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പ്രവർത്തന സംവിധാനത്തിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിലൂടെ ജനസംതൃപ്തിയോടുള്ള സേവനം സാധ്യമാക്കാനുതകുന്ന സിഡിഎസ് കളിൽ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം( ക്യൂ എം എസ്)നടപ്പിലാക്കുകയും ചെയ്തു. കൂടാതെ വിവിധ ഘട്ടങ്ങളിൽ ആയി സിഡിഎസ് ഭരണ സമിതി അംഗങ്ങൾക്ക് പരിശീലനം നൽകുകയും , സിഡിഎസ് കളുടെ അവസ്ഥ വിശകലനം , ഗുണമേന്മ സംവിധാന സജീകരണം , ഓഫീസ് സജ്ജീകരണം,ഫ്രണ്ട് ഓഫീസ് / ഹെല്പ് ഡെസ്ക് സജ്ജീകരണം, പൊതുജനങ്ങൾക്കായുള്ള സൗകര്യങ്ങളുടെ സജ്ജീകരണം,ബോർഡുകൾ , റെക്കോർഡ് മാനേജ്മെന്റ്,ഗുണമേന്മ നയരൂപീകരണം,ഗുണ മേന്മ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പിലാക്കി. കൂടാതെ മോണിറ്ററിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി ഗുണമേന്മ ഓഡിറ്റ്,ഇൻറ്റേണൽ ഓഡിറ്റ്,മാനേജ്മെൻറ് റിവ്യു,പ്രീ അസസ്മെന്റ് ഓഡിറ്റ്,മൂന്നാം കക്ഷി ഓഡിറ്റ് എന്നിവ സിഡിഎസ് കളിൽ നടത്തിയിരുന്നു. ഈ പ്രവർത്തനങ്ങൾ നടത്തിയതിലൂടെയും ഐ എസ് ഒ നിലവാരത്തിൽ ഉയരുന്നതിലൂടെയും സിഡിഎസ് കൾക കൈവരിച്ച നേട്ടങ്ങൾ- സംഘടന സംവിധാനം മെച്ചപ്പെടുത്താനും, ഓഫീസ് സംവിധാനത്തിന്റെയും , വിഭവങ്ങളുടെയും കാര്യക്ഷമതയും, ഫലപ്രാപ്തിയും ഗുണനിലവാരവും ഉറപ്പുവരുത്താനും,സിഡിഎസ് പ്രവർത്തനങ്ങൾ കൃത്യമായും , സമയബന്ധിതമായും പൂർത്തിയാക്കാനും,കുടുംബശ്രീ സംവിധാനം മുഖേനെ നൽകുന്ന സേവനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനും , സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, കുട്ടികൾ,വയോജനങ്ങൾ,സാമൂഹ്യ സാമ്പത്തിക പിന്നോകാവസ്ഥയുള്ളവർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും സമത്വം ഉറപ്പു വരുത്തുന്ന രീതിയിൽ സേവന പ്രധാന സംവിധാനം എന്നിവ നടപ്പിലാക്കാനും സാധിച്ചു. 

 

പ്രവർത്തന സംവിധാനത്തിന്റെ ഗുണമേന്മയുള്ള മുഖ മുദ്രയായ ഐ എസ് ഒ 9001:2025 അജാനൂർ, ഈസ്റ്റ് എളേരി, ഉദുമ,എൻമകജെ,കയ്യൂർ ചീമേനി,കിനാനൂർ കരിന്തളം, ⁠കുമ്പള,കുറ്റിക്കോൽ,ചെമ്മനാട, ⁠ചെറുവത്തൂർ,തൃക്കരിപ്പൂർ,ദേലമ്പാടി, ⁠നീലേശ്വരം, ⁠പടന്ന,പളളിക്കര,പിലിക്കോട്, ⁠പൈവളിഗെ, ⁠ബെളളൂർ, ⁠മംഗൽപാടി,മഞ്ചേശ്വരം,മടികൈ, ⁠മീഞ്ച,മൊഗ്രാൽ പുത്തൂർ, ⁠വലിയ പറമ്പ,വെസ്റ്റ് എളേരി, വോർക്കാടി പഞ്ചായത്തുകളുടെ സിഡിഎസിനാണ് ഐഎസ് ഓ അംഗീകാരം ലഭിച്ചത്

date