Skip to main content

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും ഉബണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റും ഇന്ന് (സെപ്റ്റംബർ 20)

                   ഈ വർഷത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും ഉബണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റും തിരുവനന്തപുരം ജില്ലയിൽ സെപ്റ്റംബർ 20 ന് രാവിലെ 10 മുതൽ 4 മണിവരെ കൈറ്റ് ഓഫീസിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കൈറ്റ് സി.ഇ.ഒ അർവർ സാദത്ത് ആമുഖ പ്രഭാഷണം നടത്തും. ദിനാചരണത്തിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബണ്ടു 22.04 കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകും. 2.30 ന് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തിയെക്കുറിച്ച് ഡി.എ.കെ.എഫ് സംസ്ഥാന സെക്രട്ടറി ബിജു എസ് ബി (ഡെപ്യൂട്ടി ഡയറക്ടർ സി ഡിറ്റ്) ലിറ്റിൽ കൈറ്റ് അംഗങ്ങളോട് സംസാരിക്കും. തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – നന്മയും തിന്മയും എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ അവതരണം, ചർച്ച എന്നിവ നടക്കും.

പി.എൻ.എക്സ് 4594/2025

date