Skip to main content

പിറവം പാഴൂർ ആറ്റുതീരം പാർക്ക് പ്രവേശന റോഡ് നവീകരണം പൂർത്തിയായി

പിറവം നഗരസഭയിലെ ആറ്റുതീരം പാർക്കിലേക്കുള്ള പ്രവേശന റോഡ് നവീകരിച്ചു. നഗരസഭ വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം നിർവഹിച്ചു. 

 

ടാറിങ്, കട്ട വിരിക്കൽ, ഐറിഷ് കോൺക്രീറ്റിംഗ് എന്നീ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിനുപുറമേ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

നഗരസഭ വൈസ് ചെയർമാൻ കെ. പി. സലിം അധ്യക്ഷത വഹിച്ചു.

 

date