സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണവും ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റും ഇന്ന്( സെപ്റ്റംബർ 20)
സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണവും, ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റും ഇന്ന് ( സെപ്റ്റംബർ20). സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിക്കും. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് മുഖ്യസന്ദേശം നൽകും.
ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് എറണാകുളം ജില്ലാ കേന്ദ്രത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിക്കും.
കൈറ്റ് പുറത്തിറക്കിയ ഉബുണ്ടു 22.04 അടിസ്ഥാനപ്പെടുത്തിയുള്ള 'സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം കൈറ്റ് ഒ.എസ് 22.04' ജില്ലാ കേന്ദ്രത്തിൽ നിന്ന് രാവിലെ മുതൽ പൊതുജനങ്ങൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നതാണ്.
ഉച്ചക്ക് ശേഷം 'സോഫ്റ്റ് വെയർ സ്വാതന്ത്ര്യം, അറിവിലെ സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ കൈറ്റ് അക്കാദമിക് കോർ ടീം അംഗം ഡോ. നിഷാദ് അബ്ദുൽ കരീം നയിക്കുന്ന സെമിനാർ ഉണ്ടായിരിക്കും.
- Log in to post comments