Post Category
വാരപ്പെട്ടിയിലെ ഐസൊലേഷൻ സെന്റർ നിർമ്മാണം അന്തിമഘട്ടത്തിൽ
വാരപ്പെട്ടിയിലെ കോതമംഗലം നിയോജക മണ്ഡലതല ഐസൊലേഷൻ സെന്ററിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 95 ശതമാനം പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
പത്ത് ഐ.സി.യു കിടക്കകൾ, ഡോക്ടർമാർക്കുള്ള പ്രത്യേക മുറി, നഴ്സിംഗ് സ്റ്റേഷൻ, ശുചിമുറികൾ, മെഡിക്കൽ ഗ്യാസ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഐസൊലേഷൻ സെന്റർ ഒരുങ്ങുന്നത്. എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1,75,96,748 രൂപ ചെലവിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇലക്ട്രിക് കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
date
- Log in to post comments