Skip to main content

വാല്യുവേഷൻ പാനൽ രൂപീകരിക്കുന്നു

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്‌പാ പദ്ധതികളിൽ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വില നിർണയം നടത്തുന്നതിലേക്കായി വാല്യുവേഷൻ പാനൽ രൂപീകരിക്കും. റവന്യൂ സർവീസിൽ നിന്നും വിരമിച്ച വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, ആധാർ കാർഡ്, സർവീസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ എറണാകുളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ -9400068507, 94973326636

 

 

date