Post Category
അപേക്ഷ സ്വീകരിക്കുന്ന തീയതി ദീർഘിപ്പിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 10 വരെ ദീർഘിപ്പിച്ചു.
അപേക്ഷയോടൊപ്പം വിദ്യാർത്ഥി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ കോപ്പി, അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം, റേഷൻ കാർഡിന്റെ കോപ്പി, കുട്ടിയുടേയും അംഗത്തിൻ്റേയും ആധാർ കാർഡിൻ്റെ കോപ്പി, തൊട്ട് മുമ്പ് വിജയിച്ച പരീക്ഷയുടെ സർട്ടിഫിക്കറ്റ് എന്നിവ ഓഫീസിൽ നേരിട്ട് ഹാജരാക്കണം. ഓൺലൈൻ സേവനങ്ങൾക്ക് http://services.unorganisedwssb.org/idnex.php
ഫോൺ- 0484 2366191.
date
- Log in to post comments