കാത്ത് ലാബ് ടെക്നീഷ്യ൯ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യ൯ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽകാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു , കാർഡിയോവാസ്കുലാർ ടെക്നോളജിയിൽ ബിരുദം (ബി.സി.വി.ടി). ബി.സി.വി.ടി.യുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കാർഡിയോവാസ്കുലാർ ഡിപ്ലോമ (ഡി.സി.വി.ടി) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും. അപേക്ഷകർ എക്കോ കാർഡിയോഗ്രാഫി ചെയ്യുവാൻ കഴിവുള്ളവരായിരിക്കണം.
പ്രായപരിധി 20നും 36നും ഇടയിൽ. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 22 ന് രാവിലെ 11 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് സി.സി.എം. ഹാളിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ.
- Log in to post comments