Skip to main content

ഇന്നും നാളെയും നൃത്തശില്പശാല

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്നും (സെപ്തംബര്‍ 20 ) നാളെയും ( സെപ്തംബർ 21) അങ്കമാലി എ.പി കുര്യന്‍ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തില്‍ നൃത്തശില്പശാല നടത്തും.ശില്പശാലയുടെ ഭാഗമായി സോദാഹരണപ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും. ഇന്ന് (സെപ്തംബര്‍ 20 ) രാവിലെ 9.30 മുതല്‍ ഉച്ചവരെ കലാമണ്ഡലം സംഗീത, ബി.ആര്‍ വിക്രം കുമാര്‍, കലാമണ്ഡലം ശ്രീരംഗ്, മൈഥിലി, സായ് വെങ്കടേഷ് എന്നിവര്‍ സോദാഹരണപ്രഭാഷണങ്ങള്‍ നടത്തും.

                  നാളെ (സെപ്തംബര്‍ 21 | രാവിലെ 9.45 മുതല്‍ ഡോ.ശാലിനി ഹരികുമാര്‍,അനുപമ മോഹന്‍ ,തൃപ്പുണ്ണിത്തുറ കൃഷ്ണദാസ് എന്നിവര്‍ സോദാഹരണപ്രഭാഷണങ്ങള്‍ നടത്തും.തുടര്‍ന്ന് ശില്പശാലയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി നൃത്തശില്പം അരങ്ങേറും.

 

date