കാവാലത്തിൻ്റെ സംഗീതത്തിൽ ശിവഗംഗാതത്വവുമായി വിദ്യാർത്ഥികൾ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിൽ കാവാലം നാരായണപ്പണിക്കർ രചനയും സംഗീതവും നിർവഹിച്ച ശിവഗംഗാതത്വം മോഹിനിയാട്ടമായി വിദ്യാർത്ഥികൾ അരങ്ങിൽ പകർന്നാടി. രാമമംഗലം ഷഡ്കാലഗോവിന്ദമാരാർ കലാസമിതിയിലെ വിദ്യാർത്ഥികളാണ് ഇത് അരങ്ങിൽ അവതരിപ്പിച്ചത്. നർത്തകിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ സിത്താര ബാലകൃഷ്ണൻ ആണ് നൃത്തത്തിൻ്റെ സംവിധാനം നിർവഹിച്ചത്. ഗംഗദേവിയുടെ ഭൂമിയിലേക്കുള്ള പ്രയാണവും ഭഗവാൻ ദേവിയെ ജടയിലേക്ക് ആവാഹിക്കുന്നതും ദേവിയുടെ സാന്നിധ്യത്തിൽ സംശയം പൂണ്ട പാർവ്വതി ഭഗവാനോട് സംവാദത്തിൽ ഏർപ്പെടുന്നതുമാണ് നൃത്തത്തിൽ ആവിഷ്കരിച്ചത്. ചാരുകേശി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഈ നൃത്തത്തെ ഇരുകൈയും നീട്ടിയാണ് ആസ്വദകൾ സ്വീകരിച്ചത്. ആര്യ. എൻ.ഉണ്ണി, ദേവിക ശരണ്യ,ഷിയോണ ഷിജു, നിവേദിത , കൃഷ്ണ ബി അരവിന്ദ്, അനില ജെ ചന്ദ്രൻ എന്നീ വിദ്യാർത്ഥികളാണ് അരങ്ങിൽ നൃത്തത്തിന് ചുവട് വച്ചത്
- Log in to post comments