Post Category
യുവനർത്തകർ അരങ്ങിൽ നിറഞ്ഞാടി,സദസ്സിൽ താളം പിടിച്ച് ആസ്വാദകർ
വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ നർത്തകരുടെ ചുവടുകൾക്ക് ആസ്വാദകർ ഒന്നങ്കടം താളം പിടിക്കുന്ന അത്യപൂർവ്വ നിമിഷങ്ങൾക്കാണ് അങ്കമാലി എ.പി. കുര്യൻ സ്മാരക സി.എസ് എ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. കൈയിലെ മൊബൈൽ ഫോണുകൾ നിശബ്ദമാക്കി നൃത്തത്തിൻ്റെ ചുവടുകളിൽ അലിഞ്ഞു ചേരുകയായിന്നു ആസ്വാദകർ.
സന്തോഷവും പ്രണയവും ഭക്തിയും അരങ്ങിൽ മിന്നിമറഞ്ഞപ്പോൾ ആസ്വാദക ഹൃദയത്തിലും അത് പ്രതിഫലിച്ചു. . പ്രസന്നഭാവത്തിൽ ഊർജജം തുളുമ്പുന്ന യു വനർത്തകരുടെ നൃത്താവതരണത്തെ കരഘോഷത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. നിരഞ്ജന മേനോൻ, കാർത്തിക ദേവദാസ് ,നീരജ് വി.എസ് അനഘ ഷാജി എന്നിവർ ഭരതനാട്യവും കല്യാണി മേനോൻ ഹരികൃഷ്ണൻ മോഹിനിയാട്ടവും കലാമണ്ഡലം പൂജ കുച്ചിപ്പുടിയും രാജേഷ് കുമാർ വി കേരളനടനവും അവതരിപ്പിച്ചു.
date
- Log in to post comments