Skip to main content

കേരള സംഗീത നാടക അക്കാദമി ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് അങ്കമാലിയിൽ അരങ്ങ് ഉണർന്നു.

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് അരങ്ങ് ഉണർന്നു. അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ് എ ഓഡിറ്റോറിയത്തിലാണ് ത്രിദിന നൃത്തോത്സവം ആരംഭിച്ചത്. 26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അക്കാദമി ദേശീയ നൃത്തോത്സവവും നൃത്തശില്പശാലയും സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് കല്യാണി മേനോൻ ഹരികൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ദേവി സ്തുതിയോടു കൂടിയാണ് കല്യാണി അരങ്ങിൽ ചുവട് വെച്ചത്. ഗുരുവും നൃത്താധ്യാപികയുമായ നിർമ്മല പണിക്കർ ആണ് ഈ മോഹിനിയാട്ടം ചിട്ടപ്പെടുത്തി കല്യാണിയെ പരിശീലിപ്പിച്ചത്.

ഇരിങ്ങാലകുട സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനിയറുമായ യുവ നർത്തകിയാണ് കല്യാണി.

date