Skip to main content

ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് മെയ് 2025 കാറ്റഗറി 1, 2, 3, 4 പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പരീക്ഷാർത്ഥികൾക്ക് പരിശോധിക്കുന്നതിനു വേണ്ടി പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയെ സംബന്ധിച്ച് പരീക്ഷാർത്ഥികൾക്കുള്ള പരാതികൾ https://pareekshabhavan.kerala.gov.inhttps://ktet.kerala.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകാ ഫോറത്തിൽ സമർപ്പിക്കാം. പരാതിയോടൊപ്പം പരാതിയെ സാധൂകരിക്കുന്ന രേഖകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെപ്റ്റംബർ 27 ന് വൈകിട്ട് 5ന് മുമ്പായി നേരിട്ടോതപാൽ മാർഗ്ഗമോ സെക്രട്ടറിപരീക്ഷാഭവൻപൂജപ്പുരതിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വൈകി ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല. പരാതികൾ അയയ്ക്കുന്ന ഫോർമാറ്റ് ഷീറ്റിൽ ഒരു കാറ്റഗറിഒരു പാർട്ട് എന്നിവയിലെ പരാതി മാത്രമെ ഉൾക്കൊള്ളിക്കാവൂ. വ്യത്യസ്ത കാറ്റഗറികൾക്കും പ്രസ്തുത കാറ്റഗറികളിലെ പാർട്ടുകൾക്കും പ്രത്യേകം ഫോർമാറ്റ് ഷീറ്റുകൾ ഉപയോഗിക്കണം.

പി.എൻ.എക്സ് 4608/2025

date