Post Category
അമ്മയുടെ മരണത്തിലും ഉലയാതെ, സുജാത മഹാപത്ര നൃത്തവേദിയിൽ
രണ്ട് ദിവസം മുമ്പാണ് പ്രശസ്ത ഒഡീസ്സി നർത്തകി സുജാത മഹാ പത്രയുടെ അമ്മ മരണപ്പെട്ടത്. ദുഃഖം ഉള്ളിൽ ഒതുക്കികൊണ്ട് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയിൽ സുജാത ചുവടു വെച്ചു. അവരുടെ ഓരോ ചുവടും അർപ്പണത്തിൻ്റെയും സ്വയംസമർപ്പണത്തിൻ്റെയും പ്രതീകമായിരുന്നു. നൃത്തത്തിൽ അലിഞ്ഞുചേർന്നുള്ള അവരുടെ അവതരണത്തെ അങ്കമാലി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. 'അമ്മയായിരുന്നു ആദ്യ ഗുരുവെന്ന് ഒഡീസ്സി അവതരണത്തിന് ശേഷം സുജാത മഹാപത്ര പറഞ്ഞു. അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും ഉപഹാരം നല്കി സുജാത മഹാപത്രയെ ആദരിച്ചു.
date
- Log in to post comments