Post Category
നവീകരിച്ച റോഡുകളുടെ ഉദ്‌ഘാടനം ശനിയാഴ്ച
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം-വീരാണ്ടികളം നബാർഡ് റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് എം വിജിന്‍ എം എല്‍ എ നിര്‍വഹിക്കും.
നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപയാണ് അനുവദിച്ചത്.
നവീകരിച്ച വെങ്ങര - പൊടിക്കളം റോഡ് 20ന് വൈകുന്നേരം 5.30 ന് എം വിജിന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്യും. 295 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും ടാറിംഗ് നടത്തി റോഡ് നവീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപയാണ് അനുവദിച്ചത്.
date
- Log in to post comments