Skip to main content

ഭവന പുനരുദ്ധാരണ വായ്പ

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന പുനരുദ്ധാരണ വായ്പ നല്‍കുന്നു. നിലവില്‍ താമസിക്കുന്ന ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്  വായ്പ ലഭിക്കുക. അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. വായ്പയ്ക്ക് ജാമ്യം ആവശ്യമാണ്. അപേക്ഷാഫോമും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ  ജില്ലാ ഓഫീസില്‍ ലഭിക്കും. (മലപ്പുറം അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം) ഫോണ്‍: 04832731496, 9400068510.

 

date