Skip to main content

പാര്‍ട്ട് ടൈം സ്വീപ്പര്‍, ബില്ലിംഗ് കം ക്ലീനിംഗ്: അപേക്ഷ ക്ഷണിച്ചു

മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പൊലീസ് കല്യാണ്‍ ഭണ്ഡാറിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍, ബില്ലിംഗ് കം ക്ലീനിംഗ് തസ്തികകളിലേക്ക് നിയമനം നടത്തും. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പ്രായം 50ന് മുകളിലാവരുത്. ദിവസം 400 രൂപയാണ് വേതനം. ജോലി സമയം രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ. ബില്ലിംഗ് കം ക്ലീനിംഗ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക്  പ്ലസ് ടു/ തത്തുല്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ബില്ലിംഗ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പ്രായം 21നും 40നും ഇടയിലാവണം. ദിവസം 710 രൂപയാണ് വേതനം. ജോലി സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് വരെ. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും പൊലീസ് കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് മാനേജര്‍, സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍, എം എസ് പി ക്യാംപിന് മുന്‍വശം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ഫോം പ്രവൃത്തി ദിവസങ്ങളില്‍  മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറില്‍ നിന്നും ലഭിക്കും. ഇന്റര്‍വ്യൂ തിയതിയും സമയവും നേരിട്ട് അറിയിക്കും. ഫോണ്‍: 0483 2734921.

date