Post Category
കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എംസിഎഫ് നിര്‍മാണം: ഭൂമിയുടെ രേഖ കൈമാറി
കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിനുള്ള എംസിഎഫ് നിര്‍മാണത്തിന് വാങ്ങിയ ഭൂമിയുടെ രേഖ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജന്‍ സെക്രട്ടറി മരിയക്ക് കൈമാറി. കറുത്തപറമ്പ് എള്ളങ്ങലില്‍ 20 സെന്റ് ഭൂമിയാണ് വാങ്ങിയത്. 18 വാര്‍ഡുകളിലെ വീടുകളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വെക്കാനോ തരംതിരിക്കാനോ പഞ്ചായത്തിന് സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണസമിതി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് സ്ഥലം കണ്ടെത്തിയത്.
കറുത്തപറമ്പ് സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ ഷാഹിന, കെ കൃഷ്ണദാസ്, മറ്റു ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments