Post Category
ബോധവത്കരണ വാഹന പ്രചാരണ യാത്ര
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ നടത്തുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ ഭാഗമായി ബോധവത്കരണ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ഭട്ട് റോഡ് ബീച്ചില്‍ നടന്ന പരിപാടി മേയര്‍ ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ടി വാസുദേവന്‍ അധ്യക്ഷനായി. അഡീ. ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ ടി വിദ്യ കുടിശ്ശിക നിവാരണ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ കെ രേഖ, കെ ഷാജി, പി പി കുഞ്ഞന്‍, സി ടി ആഷിഫ്, യു സതീശന്‍, കെ കെ പ്രേമന്‍, യു എ ഗഫൂര്‍, ബീരാന്‍കോയ, കെ രാധാകൃഷ്ണന്‍, കെ തുളസീദാസ് എന്നിവര്‍ സംസാരിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കള്‍, മോട്ടോര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments