Skip to main content

ലാപ് ടോപിനുളള അപേക്ഷ സമർപ്പിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ അംഗങ്ങളായ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തെ ലാപ് ടോപ് അനുവദിക്കുന്നതിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ആണ്എം.ബി.ബി.എസ്ബി ടെക്, എം ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്,  ബി.വി.എസ്‍സി എ.എച്ച്ബി.ആർക്ക്എം.ആർക്ക്, പി.ജി ആയുർവേദപി.ജി ഹോമിയോബി.എച്ച്.എം.എസ്എം ഡി, എം.ഡി.എസ്എം.വി. എസ്‍സി എ.എച്ച്എം.ബി.എഎം.സി.എബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ സർജറി, ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ സർജറി, ബി.എസ്‍സി അഗ്രികൾച്ചർ (ഓണേഴ്‌സ്), ബി.എസ്‍സി ഫോറസ്ട്രി (ഓണേഴ്‌സ്), ബി.എസ്‍സി എൻവയോൺമെന്റൽ സയൻസ് ക്ലൈമറ്റ് ചെയിഞ്ച് (ഓണേഴ്‌സ്)ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്‍സി), ബി.ഫാം എന്നീ കോഴ്‌സുകൾക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ഒന്നാം വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2448451.

പി.എൻ.എക്സ് 4612/2025

date