Skip to main content

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 സെപ്റ്റംബർ മാസത്തിൽ വയനാട്പാലക്കാട്കോഴിക്കോട്ആലപ്പുഴഎറണാകുളംമലപ്പുറംകോട്ടയം ജില്ലകളിലെ കർഷകരുടെ സിറ്റിംഗ് നടത്തും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് ഓൺലൈനായി സെപ്റ്റംബർ 25, 26 തീയതികളിലാണ് സിറ്റിംഗ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. അന്നേ ദിവസങ്ങളിൽ രാവിലെ 9 മണിയ്ക്ക് സിറ്റിംഗ് ആരംഭിക്കും.

പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.

പി.എൻ.എക്സ് 4613/2025

date