കാര്‍ബണ്‍ ന്യൂട്രല്‍ ഗോശ്രീ പദ്ധതിരേഖ പ്രകാശനം നാളെ (സെപ്റ്റംബർ 22
മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും
ഗോശ്രീ ദ്വീപുകളെ നെറ്റ് സീറോ കാര്‍ബണിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗോശ്രീ പദ്ധതി രേഖ പ്രകാശനം നാളെ(സെപ്റ്റംബർ 22)നടക്കും. രാവിലെ 11.30 ന് ബോൾഗാട്ടി പാലസിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും.കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. ഹൈബി ഈഡന്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടന്‍ പദ്ധതിരേഖ ഏറ്റുവാങ്ങും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ ഓഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ വിഷയാവതരണം നടത്തും. കുസാറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ബയോളജി ഡയറക്ടര്‍ ഡോ. മുഹമ്മദ് ഹാത്ത അബ്ദുള്ള പദ്ധതി അവലോകനം നടത്തും.
കേരളത്തെ നെറ്റ് സീറോ കാര്‍ബണ്‍ സ്ഥിതിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട്,
ഹരിതകേരളം മിഷന്‍ നടത്തുന്ന "നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ" എന്ന കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിതകേരളം മിഷനും ഗോശ്രീ ഐലന്റ് ഡവലപ്മെന്റ് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമന്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സനിതാ സനല്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, നവകേരളം കര്‍മപദ്ധതി എറണാകുളം ജില്ലാ കോ ഓഡിനേറ്റര്‍ എസ് രഞ്ജിനി എന്നിവര്‍ സംസാരിക്കും. പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികള്‍, സാമൂഹ്യസന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments