Skip to main content

പാമ്പാക്കുട ബ്ലോക്ക് ക്ഷീര സംഗമം നടന്നു

ഊരമന ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട ബ്ലോക്ക് ക്ഷീര സംഗമം ഊരമന ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത എൽദോസ് അധ്യക്ഷയായി. 

 

 സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന സെമിനാർ, കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ഡയറി ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ ബ്ലോക്കിലെ മികച്ച ക്ഷീര കർഷകർ, ക്ഷീര സംഘങ്ങൾ, വിരമിച്ച ക്ഷീര സംഘം ജീവനക്കാർ, മുതിർന്ന കർഷകർ എന്നിവരെ ആദരിച്ചു. 

 

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം ഷഫീന പദ്ധതി വിശദീകരണം നടത്തി. ക്ഷീര വികസന ഓഫീസർ റിനു തോമസ്, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ കലാ രാജു, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകാന്ത് നന്ദനൻ, രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി സ്റ്റീഫൻ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനൽ, മിൽമ എറണാകുളം മേഖല യൂണിയൻ ഭരണ സമിതി അംഗം സിനു ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൽസി ടോമി, രാമമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി എസ് വിജയകുമാരി , ആലിസ് ജോർജ്, ഷൈജ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ജിൻസൺ വി പോൾ, കുഞ്ഞുമോൾ യേശുദാസ്, ജോസ് കുര്യാക്കോസ്, പഞ്ചായത്ത് മെമ്പർ സണ്ണി ജേക്കബ്, ഡയറി ഫാം ഇൻസ്ട്രക്ടർ എം മനോജ്‌ കുമാർ എന്നിവർ പങ്കെടുത്തു.

 

 

date