Skip to main content

ക്വിസ് മത്സരം

ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിവിധ സർക്കാർ- സ്വകാര്യ സ്കൂളുകൾ കേന്ദ്രീകരിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ബ്ലോക്ക് തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് മത്സരങ്ങളിൽ യോഗ്യത നേടുന്നവർക്ക് ജില്ലാ തല മത്സരങ്ങളിലും പങ്കെടുക്കാം. ജില്ലാ മത്സരങ്ങളിൽ വിജയിച്ചവർക്ക് മെഗാ സമ്മാനമാണ് ലഭിക്കുന്നത് .

 

ഓരോ മത്സരത്തിലും ഒന്ന്, രണ്ട്,മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ഓരോ ഘട്ടങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. വിദ്യാർത്ഥികൾക്ക് ആയുർവേദ ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് ഭാരതീയ ചികിത്സാ വകുപ്പ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കായി റീൽസ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

 

date