Skip to main content

ഭാരതീയ ചികിത്സ വകുപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 23 ന്

പത്താമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ (സ്ക്രീനിങ് ക്യാമ്പുകൾ) സെപ്റ്റംബർ 23 ന് നടക്കും. ചങ്ങമ്പുഴ പാർക്കിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെയാണ് മെഡിക്കൽ ക്യാമ്പ്.

 

 ആയുർവേദ ചികിത്സയിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭിക്കും. 

 

lആരോഗ്യകരമായ ആഹാര വിഭവങ്ങളുടെ പ്രദർശനവും ബോധവത്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ട് . 

ഫോൺ - 9539088981

 

date