Skip to main content

ഓൺലൈൻ ക്വിസ് മത്സരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം. ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 15 വരെ ഓൺലൈനായി വികസിത് ഭാരത് ക്വിസ് നടത്തും. ഇതിൽ വിജയിക്കുന്നവർ അടുത്തഘട്ട മത്സരത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല മത്സരത്തിൽ വിജയിക്കുന്നവരാണ് വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് ദേശീയതല പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ആദ്യ 10000 സ്ഥാനത്ത് എത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകും. താൽപര്യമുള്ളവർ  https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 ലിങ്കിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കണം. ഫോൺ: 6282296002

date