Skip to main content
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ വയോജന സംഗമം വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.

വയോജന സംഗമം 

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച വയോജന സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ ഉദ്ഘാടനം ചെയ്തു. തൊണ്ടിയിൽ നടന്ന പരിപാടിയിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അധ്യക്ഷനായി. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ.എൻ സുനീന്ദ്രൻ, എം പ്രീതിലത, ജില്ലാ സമൂഹ്യ നീതി ഓഫീസർ പി ബിജു, ശിശുവികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ, ഐ സി ഡി എസ് സൂപ്പർവൈസർ എം.പി ആശ, കെയർ ടേക്കർമാരായ പി.എം ആതിര, കെ.എൻ നിമിഷ എന്നിവർ പങ്കെടുത്തു.
 

date