Skip to main content
നവീകരിച്ച പിലാത്തറ ഇൻഡോർ സ്റ്റേഡിയം വീരാണ്ടികുളം നബാഡ്  റോഡ് എം വിജിൻ എം എൽ എ  ഉദ്ഘാടനം ചെയ്യുന്നു

പിലാത്തറ സ്റ്റേഡിയം-വീരാണ്ടിക്കുളം റോഡ് ഉദ്ഘാടനം ചെയ്തു 

പിലാത്തറ ഇൻഡോർ സ്റ്റേഡിയം വീരാണ്ടികുളം നബാർഡ് റോഡ് എം വിജിൻ എം എൽ എ  ഉദ്ഘാടനം ചെയ്തു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 20 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്.
497 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും ടാറിംഗ് നടത്തിയാണ്  നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. ചെറുതാഴം പഞ്ചായത്ത് അസി. എഞ്ചിനിയർ സി ടി അനിത റിപ്പോർട്ട് അവതരിപ്പിച്ചു. വികസന കമ്മിറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പി പി രോഹിണി, വാർഡ് അംഗങ്ങളായ ടി വി കുഞ്ഞിക്കണ്ണൻ, എം ടി, സബിത, എം വി രാജീവൻ, എ മാധവൻ, വിജേഷ് കെ.വി എന്നിവർ സംസാരിച്ചു.

date