അറിവാണ് ലഹരി ക്വിസ് മത്സരം
കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന 'അറിവാണ് ലഹരി' സ്വാതന്ത്ര്യ ദിന ക്വിസ് കണ്ണൂർ താലൂക്ക് തല മത്സരത്തിൽ പെരളശ്ശേരി എകെജിഎസ് ജിഎച്ച്എസ്എസിലെ എൻഎ അക്ഷിത്, പികെ ആദിദേവ് എന്നിവർ ഒന്നാം സ്ഥാനം നേടി. കൊട്ടില ജിഎച്ച്എസ്എസിലെ അഭിവദ് എ നാഥ്, ടിവി അക്ഷജ് എന്നിവർ രണ്ടാം സ്ഥാനവും, കണ്ണൂർ സിറ്റി ജിഎച്ച്എസ്എസിലെ വി നവാർ, കെ പി റിയ ഫാത്തിമ എന്നിവർ മൂന്നാം സ്ഥാനവും നേടി.
താവക്കര ഗവ. യു പി സ്‌കൂളിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പികെ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത് മത്സരം നിയന്ത്രിച്ചു. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജി, അസി. എക്‌സൈസ് ഇൻസ്പെക്ടർ ബി നസീർ , കെഎസ്ഇഎസ്എ സംസ്ഥാന കൗൺസിലർ എൻ രജിത്ത് കുമാർ, വിമുക്തി കോ ഓർഡിനേറ്റർ സുജിത്ത് തില്ലങ്കേരി, ഹെഡ് മാസ്റ്റർ പ്രശാന്തൻ എന്നിവർ സംസാരിച്ചു.
- Log in to post comments