Post Category
അറിവാണ് ലഹരി; ഹൈസ്‌കൂള്‍തല ക്വിസ് മത്സരം
കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റ നേതൃത്വത്തില്‍ നടത്തുന്ന അറിവാണ് ലഹരി സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിന്റെ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ തല മത്സരത്തില്‍ തൊക്കിലങ്ങാടി കെ എച്ച് എസ് സ്‌കൂളിലെ ഇ ശ്രീലക്ഷ്മി, കെ ഹരിനന്ദ സുരേഷ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പിണറായി എ കെ ജി എം എച്ച് എസ് എസിലെ കെ ശ്രീനന്ദ്, കെ.പി യദുനന്ദ് എന്നിവര്‍ രണ്ടാം സ്ഥാനവും മമ്പറം ഹൈസ്‌കൂളിലെ അദ്വൈത് ടി സുഷാജ്, കെ ദിയ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂത്തുപറമ്പ്, പിണറായി, തലശ്ശേരി റേഞ്ചുകളില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്ന് രണ്ടുപേര്‍ ഉള്‍പ്പെടുന്ന 12 ടീമുകള്‍ പങ്കെടുത്തു. പിണറായി റേഞ്ച് ഓഫീസിലെ പി ഒ കെ കെ സമീര്‍ ക്വിസ് മത്സരംനിയന്ത്രിച്ചു. വിജയിക്കുള്ള മൊമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ പരിപാടിയില്‍ വിതരണം ചെയ്തു.
date
- Log in to post comments