എല്‍ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു
അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മഴവില്ലിന്റെ' ഭാഗമായി സംഘടിപ്പിച്ച എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്കുള്ള അനുമോദന പരിപാടി കെ.വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി അവരെ മികവിന്റെ ഉയരങ്ങളിലേക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് എം എല്‍ എ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മാനസികവും കായികവും വൈജ്ഞാനികവുമായ പിന്തുണ ഉറപ്പാക്കുകയാണ് മഴവില്ല് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പരിധിയിലുള്ള 350 വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്.
പാപ്പിനിശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മഴവില്ല് പദ്ധതി കണ്‍വീനര്‍ ജയപാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി സുശീല, പി ശ്രുതി, കെ അജീഷ്, കെ രമേശന്‍, ഷമീമ, പാപ്പിനിശ്ശേരി എ ഇ ഡി ജാന്‍സി, പാപ്പിനിശ്ശേരി ബാങ്ക് പ്രസിഡന്റ് കെ നാരായണന്‍, വൈസ് പ്രസിഡന്റുമാരായ പ്രദീപന്‍, അനില്‍കുമാര്‍, എച്ച് എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനൂപ് കുമാര്‍, ഡയറ്റ് ലെക്ചര്‍ ബീന എന്നിവര്‍ പങ്കെടുത്തു.
- Log in to post comments