Skip to main content

സ്കോൾ കേരള : ഡി സി പി എം കോഴ്സിൽ സെമിനാർ സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പും സ്കോൾ കേരളയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ് (ഡി സി പി എം ) കോഴ്സിന്റെ ഭാഗമായി ' 'ശൈശവകാല വിദ്യാഭ്യാസത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ബാസ് അലി ക്ലാസ്സ്‌ നയിച്ചു. മലപ്പുറം ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പരിപാടി സ്കോൾ കേരള ജില്ലാ കോ-ഓഡിനേറ്റർ എം വി വിനോദ് ഉദ്ഘാടനം ചെയ്തു. എം. സിന്ധു അധ്യക്ഷത വഹിച്ചു. സ്കോൾ കേരള എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എം. മുഹമ്മദ്‌, ഇൻസ്ട്രക്റ്റർമാരായപി കെ പ്രേമലത, കെ. സരിത, ടി ഫസീല തുടങ്ങിയവർ സംസാരിച്ചു. ഇ. ജുനൈഫ സ്വാഗതവും ആനന്ദവല്ലി നന്ദിയും പറഞ്ഞു.

date