Skip to main content

പ്രവാസി മലയാളികൾക്കായി 'നോർക്ക കെയർ': സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് നാളെ (22/09) തുടക്കം

 പ്രവാസികളായ കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയർനാളെ (22/9) നിലവിൽ വരും. രാജ്യത്ത് പ്രവാസികൾക്കായി ആദ്യമായി ആരംഭിക്കുന്ന ഈ സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 6.30-ന് തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യവും ലോക കേരള സഭയിൽ ഉൾപ്പെടെ ഉയർന്നുവന്ന ആശയവുമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്. പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നു. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാൻ കഴിയും.

ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽനോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻചീഫ് സെക്രട്ടറിനോർക്ക വകുപ്പ് സെക്രട്ടറിനോർക്ക ഡയറക്ടർമാർവിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

നിരവധി സവിശേഷതകളോടെയാണ് നോർക്ക കെയർ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എൻ.എക്സ് 4646/2025

date