Skip to main content

സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ്

സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി തിരുവനന്തപുരം സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ ആൽഫ്രഡ് ഒ.വി നയിക്കുന്ന സൗജന്യ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുംഗവൺമെന്റ് വിമൻസ് കോളേജ് കരിയർ ഗൈഡൻസ് സെല്ലും സംയുക്തമായാണ് പരിപാടി നടത്തുന്നത്.

സെപ്റ്റംബർ 25-ന് രാവിലെ 10 മുതൽ 11 വരെ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് അസംബ്ലി ഹാളിലാണ് ക്ലാസ് നടക്കുക. ബിരുദബിരുദാനന്തര വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയവർക്കും ക്ലാസ്സിൽ സൗജന്യമായി പങ്കെടുക്കാം. താൽപ്പര്യമുള്ളവർക്ക് പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ച് തന്നെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8281098864.

പി.എൻ.എക്സ് 4647/2025

date