Post Category
ട്രെയിനർ ഒഴിവ്
ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഖേലോ ഇന്ത്യ കേന്ദ്രങ്ങളിലേക്ക് ട്രെയിനർമാരുടെ (മെന്റേഴ്സ്) നിയമനത്തിന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെപ്റ്റംബർ 29 രാവിലെ 10 ന് അഭിമുഖം നടത്തും. അപേക്ഷകർ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാകണം. സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരിക്കണം. ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടാകണം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾക്ക്: 0471 2331546, 2325883.
പി.എൻ.എക്സ് 4663/2025
date
- Log in to post comments