Skip to main content

വിഷൻ 2031 - സംഘാടക സമിതി രൂപീകരണയോഗം

2031 ലെ കേരളത്തിന്റെ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും അതിനായുള്ള ആശയങ്ങൾ ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് ഒക്ടോബർ 30 ന് കൊല്ലത്ത് വിഷൻ 2031 എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കും. സെമിനാറിന്റെ സുഗമമായ നടത്തിപ്പിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗം 23ന് വൈകിട്ട് 4 ന് കൊല്ലം സി കേശവൻ ടൗൺ ഹാൾ അനക്‌സിൽ ചേരും.

ധനവകുപ്പു മന്ത്രി കെ എൻ ബാലഗോപാൽഎൻ കെ പ്രേമചന്ദ്രൻ എം പിഎം എൽ എ മാരായ എം മുകേഷ്എം നൗഷാദ്മേയർ ഹണി ബെഞ്ചമിൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻഡെപ്യൂട്ടി മേയർ എസ് ജയൻവിവിധ ക്ഷേമനിധി ബോർഡ് ചെയർമാൻമാർവിവിധ ട്രേഡ് യൂണിയൻ നേതാക്കൾരാഷ്ട്രീയ കക്ഷി പ്രതിനിധികൾവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

പി.എൻ.എക്സ് 4672/2025

date