കുഴുപ്പിള്ളി ആയുർവേദ ആശുപത്രി ശിലാസ്ഥാപനം നടത്തി
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ പുതുതായി നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ
ശിലാസ്ഥാപനം കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ജനങ്ങളും ആരോഗ്യ പ്രവർത്തകരും ബുദ്ധിമുട്ടുന്ന സ്ഥിതിയായിരുന്നു.
ഈ സാഹചര്യത്തിലാണ് പതിനൊന്നാം വാർഡിൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്.
2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.
രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.പി രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, എം.എം പ്രമുഖൻ, മെഡിക്കൽ ഓഫീസർ ആലീസ് ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments