Skip to main content

തെരുവ് നായ നിയന്ത്രണം : മരട് നഗരസഭ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു

വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ മരട് നഗരസഭ പുതിയ കർമ്മ പദ്ധതിക്ക് രൂപം നൽകി. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

 

നഗരസഭാ പരിധിയിൽ ഏകദേശം 650 തെരുവ് നായകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ആദ്യഘട്ടത്തിൽ ഇവയ്ക്ക് വാക്സിനേഷൻ നൽകുന്നതിനും, സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ മൃഗജനന നിയന്ത്രണ പരിപാടി (അനിമൽ ബർത്ത് കൺട്രോൾ) നടപ്പാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.

 

തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനായി നഗരസഭയിൽ പ്രത്യേക ഫീഡിങ് പോയിന്റുകൾ സ്ഥാപിക്കും. ഇത് പൊതുഇടങ്ങളിൽ ഭക്ഷണം വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനും, നായകളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും സഹായിക്കും - കമ്മിറ്റി അഭിപ്രായപ്പെട്ടു. 

 

 ആരോഗ്യകാര്യ കമ്മിറ്റി ചെയർപേഴ്സൺ റിനി തോമസ്, സെക്രട്ടറി നാസിം, ഡോ. വിനയ് വിജയകുമാർ, ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, ഹെൽത്ത് ഇൻസ്പ്ക്ടർ രാജീവ്കുമാർ, കമ്മിറ്റി അംഗമായ പി. ടി. ജേക്കബ് എന്നിവർ പങ്കെടുത്തു.

 

 

 

 

 

 

 

 

date