Skip to main content

ഇന്റേൺഷിപ്പ് @ കൃഷിഭവൻ : അപേക്ഷ ക്ഷണിച്ചു

ഇന്റേൺഷിപ്പ് @ കൃഷിഭവൻ' പദ്ധതി പ്രകാരം ജില്ലയിലെ കൃഷിഭവനുകളിൽ 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രിക്കൾച്ചർ) , ഡിപ്ലോമ ഇ൯ അഗ്രിക്കൾച്ചർ, ഡിപ്ലോമ ഇ൯ ഓർഗാനിക് ഫാമിംഗ് ഇ൯ അഗ്രിക്കൾച്ചർ എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി www.keralaagriculture.gov.in എന്ന വെബ്സൈറ്റിലും, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ നേരിട്ടും നൽകാം. അപേക്ഷ www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രായപരിധി 2025 ആഗസ്റ്റ് ഒന്നിന് 18 നും 41 നും ഇടയിൽ. അവസാന തീയതി സെപ്റ്റംബർ 26.

 

date