Skip to main content

തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ:  സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച്ച   

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് സെപ്റ്റംബർ 24 ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് നിയസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ തലശ്ശേരി സബ് ട്രഷറി ഓഫീസിന് മുൻവശം തലശ്ശേരി പൈതൃക ടൂറിസം ഓഫീസിൽ ഉദ്ഘാടനം  ചെയ്യും. ഒക്ടോബർ 16,17,18,19 തീയതികളിൽ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

date