Skip to main content

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞം: പഞ്ചായത്ത്തല അവലോകന യോഗം ചേർന്നു

സംസ്ഥാന സർക്കാരിന്റെ 45 ദിന മനുഷ്യവന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറളം അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ  രമ്യാ രാഘവൻ പദ്ധതി വിശദീകരണവും വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങളും വിശദീകരിച്ചു. തീവ്രയജ്ഞത്തിൻ്റെ ഭാഗമായി സെപ്‌റ്റംബർ 15 മുതൽ പഞ്ചായത്തിലും റെയിഞ്ച് ഓഫീസിലും സ്ഥാപിച്ച പരാതിപ്പെട്ടി വഴിയും ഹെൽപ്പ് ഡെസ്ക് വഴിയും ലഭിച്ച പരാതികളും അതിൽ സ്വീകരിച്ച നടപടികളെ പറ്റിയും റെയിഞ്ച് ഓഫീസർ വിശദീകരിച്ചു. പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ വന്യജീവി പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയായി.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  പരിഹാര മാർഗങ്ങളും അവലോകന യോഗത്തിന്റെ ഭാഗമായി നിർദ്ദേശിച്ചു. യോഗ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് മനുഷ്യ വന്യജീവി സംഘർഷ പരിഹാരത്തിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് സമർപ്പിക്കുവാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ഇതര വകുപ്പ് പ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, വനംവകുപ്പ് രൂപീകരിച്ച പ്രൈമറി റെസ്പോൺസ് ടീം അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date