Skip to main content

അറിയിപ്പുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ഗവ. ഐടിഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാര്‍ക്ക്) താല്‍ക്കാലിക നിയമനത്തിന് ഒക്ടോബര്‍ ആറിന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2377016. 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍: 447/2023) തസ്തികയുടെ സാധ്യതാ പട്ടിക പി.എസ്.സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.  

പി.എസ്.സി തസ്തികകളില്‍ അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമീഷന്‍ അസാധാരണ ഗസറ്റിലൂടെ (ഗസറ്റ് തീയതി: 2025 ഓഗസ്റ്റ് 30) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാം.

അപേക്ഷാ തീയതി നീട്ടി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ പത്ത് വരെ നീട്ടി. https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 0495 2378480.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ കാര്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. 2022ലോ ശേഷമോ ഉള്ള വാഹനമാകണം. ഡ്രൈവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ കാര്യാലയത്തില്‍ എത്തിക്കണം.

date