Post Category
മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ഇന്ന്
വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാത്തൂര്‍, പെരണംകാട് മാലിന്യ സംസ്‌കരണ പ്ലാന്റ്, ജൈവ അജൈവ വളം നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 25ന്) രാവിലെ 11ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. വണ്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി സജീവ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേശ്, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments