Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ജെ എസ് എസ് കെ പദ്ധതിയുടെ ഭാഗമായി അമ്മയേയും കുഞ്ഞിനേയും വീടുകളില്‍ എത്തിക്കുന്നതിന് അഞ്ച് സീറ്റുള്ള (1500 സി സി യില്‍ താഴെ) വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 11 വരെ ഓഫീസില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് ഒരു മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0466 2344053.  

date