Post Category
സൗജന്യ ഓട്ടോമൊബൈല്‍ പരിശീലനം
സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന സൗജന്യ ഓട്ടോമൊബൈല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ നാല് വരെ അപേക്ഷിക്കാം. 10 മാസത്തെ പരിശീലന കാലയളവില്‍ പ്രതിമാസം 4,000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. തൃശൂരിലെ കുറ്റുക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എം.എം.വി, ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക് എന്നീ കോഴ്‌സുകളില്‍ ഐടിഐ, ഡിപ്ലോമ, ബിടെക് എന്നിവ പാസായ, വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0492-2222335.
date
- Log in to post comments