Post Category
ഒ.ബി.സി വിഭാഗക്കാർക്ക് സൗജന്യ ഓട്ടോമൊബൈൽ പരിശീലനം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഓട്ടോമൊബൈൽ മേഖലയിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പരിശീലനത്തിൽ ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എം.എം.വി, ഫിറ്റർ, ഡീസൽ മെക്കാനിക്ക് എന്നീ കോഴ്സുകളിൽ ഐ.ടി.ഐ. ഡിപ്ലോമ, ബി ടെക് പാസായവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെ ആയിരിക്കണം. പത്ത് മാസത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പാക്കും. പ്രതിമാസം 4000 രൂപ വീതം ആകെ 40,000 രൂപ സ്റ്റൈപന്റ് അനുവദിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ നാല്. ഫോൺ 0492 2222335
date
- Log in to post comments